വായ്പ തിരിച്ചടച്ചില്ല; വഴങ്ങിക്കൊടുത്ത് കടം തീര്‍ക്കാന്‍ ഭാര്യയോട് പഞ്ചായത്ത് ഉത്തരവ്

മുംബൈ: പഞ്ചായത്തില്‍ നിന്നെടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിന് ‘വഴങ്ങിത്തന്ന്്’ കടം വീട്ടാന്‍ ഭാര്യയോട് പഞ്ചായത്ത് അംഗങ്ങളുശട നിര്‍ദേശം. മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയിലെ ജാതി അടിസ്ഥാനത്തിലുള്ള പഞ്ചായത്തിലാണ് വായ്പയെടുത്ത ഭര്‍ത്താവ് പണം തിരിച്ചടയ്ക്കാത്തതിന് ഭാര്യയെ വഴങ്ങാന്‍ എട്ട് അംഗങ്ങള്‍ നിര്‍ബന്ധിച്ചതെന്ന് റിപ്പോര്‍ട്ട്.

നാസികിന് സമീപമുള്ള പര്‍ഭാനിയില്‍ ഗൊന്ധാലി എന്ന നാട്ടുകൂട്ടമാണ് കര്‍ഷകന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ അംഗങ്ങള്‍ക്ക് അനുവദി നല്‍കിയത്. ജാട്ട് പഞ്ചായത്തിന്റേതാണ് ശിക്ഷ. ഗോന്ധാലി സമുദായത്തില്‍പ്പെട്ട ദീപക് ഭോര്‍ രണ്ടു വര്‍ഷം മുമ്പാണ് 90,000 രൂപ വായ്പ എടുത്തത്. പലിശയും മുതലും ഉള്‍പ്പെടെ രണ്ടര ലക്ഷത്തോളം രൂപ തിരിച്ചടച്ചതായിട്ടാണ് ഇവരുടെ വാദം. എന്നാല്‍, ആറു ലക്ഷം അടയ്ക്കണമെന്നാണ് പഞ്ചായത്ത് സമിതിയുടെ വാദം. ഇതംഗീകരിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ഭാര്യയായ സോണി ഭോരെയെ ബലാത്സംഗം ചെയ്യാന്‍ പഞ്ചായത്ത് ഉത്തരവിട്ടത്. എന്നാല്‍ ഇത് സംബന്ധിച്ച് പൊലീല്‍ പരാതികളൊന്നും ലഭിച്ചിട്ടില്ല.

പഞ്ചായത്ത് അംഗങ്ങള്‍ അതിക്രമിച്ച് വീട്ടിനുള്ളില്‍ പ്രവേശിക്കുകയും ദീപക്കിന്റെ ഭാര്യയോട് മോശമായി പെരുമാറുകയും ചെയ്തുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. യുവതി ഇതിനു തയാറാകാതെ വന്നതോടെ, കുടുംബത്തിന് ഊരുവിലക്ക് ഏര്‍പ്പെടുത്തി. ഇവരെ സഹായിക്കുന്നവരെയും ഊരുവിലക്കുമെന്ന് ഭീഷണിപ്പെടുത്തി.

ദീപക്കിന്റെ അഭ്യര്‍ത്ഥന മാനിച്ച് മഹാരാഷ്ട അന്ദാശ്രദ്ധ നിര്‍മൂലന്‍ പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടതോടെ നാട്ടുകൂട്ടം ദമ്പതികളോട് മാപ്പ് പറയുകയും വീട്ടിലേയ്ക്ക് തിരിച്ചു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0