കറന്റ് അക്കൗണ്ടില്‍ നിന്ന് എ.ടി.എം വഴി പണം പിന്‍വലിക്കാന്‍ നിയന്ത്രണമുണ്ടാകില്ല

ഡല്‍ഹി:  കറന്റ് അക്കൗണ്ടില്‍ നിന്ന് എ.ടി.എം വഴി പണം പിന്‍വലിക്കാന്‍ ഇനി നിയന്ത്രണമുണ്ടാകില്ല.  കറന്റ് അക്കൗണ്ടുകളില്‍നിന്നു എ.ടി.എം വഴി ഇനി എത്ര പണം വേണമെങ്കിലും പിന്‍വലിക്കാം. ഫെബ്രുവരി ഒന്നു മുതലാണ് പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. എന്നാല്‍, ബാങ്കുകള്‍ക്ക് വേണമെങ്കില്‍ പരിധി വെക്കാമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. അതേ സമയം സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പരമാവധി തുക 24,000 എന്നത് തന്നെ തുടരുമെന്നും ആര്‍.ബി.ഐ അറിയിച്ചു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0