നിരോധിച്ച നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വരുമാന നികുതി ഇല്ല

ഡല്‍ഹി: നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ വരുമാന നികുതി നില്‍കേണ്ടതില്ല. എന്നാല്‍, അക്കൗണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ പേരിലായിരിക്കണമെന്നു മാത്രം. 1961 ലെ വരുമാന നികുതി ചട്ടത്തിന്റെ 13 എ വകുപ്പ് രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനത്തെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് നടപടി.

അതേസമയം കള്ളപ്പണം നിയമവിധേയമാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ നിയമമായ ഗരീബ് യോജനയ്ക്ക് ഇന്ന് തുടക്കമാകും. കള്ളപ്പണക്കാര്‍ക്ക് പണം നിയമവിധേയമാക്കാനുള്ള അവസാന അവസരമാണിതെന്നും കേന്ദ്രവൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ പദ്ധതി പ്രകാരം അമ്പത് ശതമാനം നികുതിയും പിഴയും അടച്ച് പണം നിയമവിധേയമാക്കാം. ഇന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് പദ്ധതി വഴി കള്ളപ്പണം വെളിപ്പെടുത്താനാവുക.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0