15 വർഷത്തെ കാത്തിരിപ്പ്; മുന്നി ഇന്ന് ഇന്ത്യയിലെത്തും

ഡൽഹി: നീണ്ട 15 വർഷത്തെ കാത്തിരിപ്പ്, ഇന്ത്യയുടെ മുന്നി ഇന്ന് മടങ്ങിയെത്തും. 15 വർഷങ്ങൾക്കു മുൻപ് പാകിസ്ഥാനിൽ കുടുങ്ങിയ മൂകയും ബധിരയുമായ ഇന്ത്യൻ പെൺകുട്ടി ഗീതയെ ഇന്ത്യയും പാകിസ്ഥാനും സംയുക്തമായാണ് നാട്ടിൽ എത്തിക്കുന്നത്.

ചെറിയ പ്രായത്തിൽ പാക്കിസ്ഥാനിൽ ഒറ്റപെട്ടുപോയ ഗീതയെ സംരക്ഷിക്കുന്നത് കറാച്ചിയിലെ എദി ഫൗണ്ടഷൻ എന്ന സാമൂഹ്യ സംഘടനയാണ്. ഇന്ത്യയിലേക്ക് മടങ്ങാനുള്ള ഇരു രാജ്യങ്ങളുടെയും എല്ലാ രേഖകളും ശരിയായതായി ഗീതയുടെ ബന്ധുക്കൾ വ്യക്തമാക്കി. ഡൽഹിയിലേക്കുള്ള പി.ഐ.എ വിമാനത്തിൽ ഗീത പുറപ്പെടുമെന്ന് എദി ഫൗണ്ടേഷൻ അറിയിച്ചു.

ഗീതയെ കുറിച്ച് പാക് സ്വദേശി ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു. നാട്ടിൽ എത്തുന്ന പെൺകുട്ടിയെ ഡിഎൻഎ പരിശോധനയ്ക്ക് ശേഷം ബീഹാറിലുള്ള മാതാപിതാക്കൾക്ക് കൈമാറും. ഇസ്ലാമബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അയച്ചുകൊടുത്ത ഫോട്ടോയിൽനിന്ന് ഗീത ബന്ധുക്കളെ തിരിച്ചറിഞ്ഞു. എദി ഫൗണ്ടേഷന്റെ അഞ്ചു പ്രവർത്തകർക്കൊപ്പം എത്തുന്ന ഗീതയെ സർക്കാർ അതിഥികളായാണ് സ്വീകരിക്കുകയെന്ന് വികാസ് സ്വരൂപ് അറിയിച്ചു.

കഴിഞ്ഞ ഓഗസ്തിലാണ് ഗീതയെ ഇന്ത്യയിലെത്തിക്കാൻ ശ്രമം തുടങ്ങിയത്. ജലന്ധറിനടുത്ത് കർത്താർപൂരിൽ വൈശാഖി ഉത്സവത്തിന് പോയപ്പോഴാണ് ഗീത കുടുംബവുമായി വേർപിരിഞ്ഞത്. ഇന്ത്യയിൽ നിന്നുള്ള സംഝോത എക്‌സ്പ്രസിൽ പാകിസ്ഥാനിലെ ലാഹോറിലത്തെിയ പെൺകുട്ടിയെ എദി ഫൗണ്ടേഷൻ പ്രവർത്തകരാണ് സംരക്ഷിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0