കലാപത്തിനെതിരെ പ്രധാനമന്ത്രി, നിയമം കൈയിലെടുക്കുന്നവരെ വെറുതെ വിടില്ല

ഡല്‍ഹി: വിവാദ ആള്‍ദൈവവും ദേരാ സച്ചാ സൗദയുടെ തലവനുമായ ഗുര്‍മീത് റാം റഹീം മാനഭംഗക്കേസില്‍ കലാപം സൃഷ്ടിച്ചവരെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി. ഗുര്‍മീതിനെയോ അയാളുടെ പ്രസ്താനത്തെയോ പേരെടുത്തു പറയാതെയാണ് മന്‍ കി ബാത്തില്‍ മോദിയടെ വിമര്‍ശനം. വിശ്വാസം, മതം, രാഷ്ട്രീയം തുടങ്ങിയവയുടെ പേരില്‍ ഒരു തരത്തിലുമുള്ള സംഘര്‍ഷം വച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും ഒരു വ്യക്തിയിലോ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലോ പാരമ്പര്യത്തിലോ സമൂഹത്തിലോ അധിഷ്ഠിതമായ വിശ്വാസത്തിന്റെ പേരില്‍ നിയമം കൈയിലെടുക്കാന്‍ നടത്തുന്ന ഒരു നീക്കവും അനുവദിക്കില്ല. കലാപത്തിനു ശ്രമിക്കുന്നവരെ നിയമത്തിനു മുന്നില്‍കൊണ്ടുവരുമെന്നും മോദി മുന്നറിയിപ്പു നല്‍കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0