പഞ്ചാബിലെ നാഭാ ജയില്‍ ആക്രമിച്ച് ഭീകരനെ മോചിപ്പിച്ചു

അമൃത്‌സര്‍: പഞ്ചാബിലെ നാഭാ ജയില്‍ ആക്രമിച്ച് ഖാലിസ്താന്‍ തീവ്രവാദി ഉള്‍പ്പെടെ നാലു പേരെ മോചിപ്പിച്ചു. 10 പേരടങ്ങുന്ന സായുധ സംഘമാണ് ജയില്‍ ആക്രമിച്ചതെന്ന് റിപ്പോര്‍ട്ട്. നിരോധിത ഭീകര സംഘടനയായ ഖാലിസ്താന്‍ തലവന്‍ ഹര്‍മിന്ദന്‍ സിംഗ് മിന്റുവിനെ അക്രമികള്‍ മോചിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പോലീസ് യൂണിഫോമിലെത്തിയ സംഘം നിറയൊഴിച്ച് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് തടവുകാരെ മോചിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0