സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടു; ആദ്യ കൂടിക്കാഴ്ചയില്‍ കൊലപ്പെടുത്തി

ബംഗളൂരു: ഡിസംബര്‍ 31ന് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു. ജനുവരി 9ന് ഫോണ്‍ നമ്പര്‍ കൈമാറലും പരസ്പരം വിളികളും, 19ന് ആദ്യ കൂടിക്കാഴ്ച… സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവ് ഐ.ബി.എം ജീവനക്കാരിയെ ആദ്യകൂടിക്കാഴ്ചയില്‍ ലാപ്‌ടോപ്പിന്റെ ചാര്‍ജര്‍ ഉപയോഗിച്ച് കൊലപ്പെടുത്തി.

ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയിലാണ് കൊലപാതകം നടന്നത്. ബംഗളൂരുവിലാണ് സംഭവം. ഐ.ബി.എം ജീവനക്കാരിയായ കുസും സിംഗ്ല(31) എന്ന സ്ത്രീയെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട സുക്ബിര്‍ സിംഗ് എന്നയാളാണ് കൊലപ്പെടുത്തിയത്. ഇയാളെ ഹരിയാനയില്‍ നിന്നും പോലീസ് പിടികൂടി. ചോദ്യം ചെയ്യലിനായി ഇയാളെ ബംഗളൂരുവില്‍ എത്തിച്ചു.

സിംഗ്ലയുടെ ഒപ്പം ഫഌറ്റില്‍ ഒരുമിച്ച് താമസിക്കുന്ന യുവതിയാണ് മൃതദേഹം ആദ്യം കണ്ടത്. സിംഗ്ലയുടെ കഴുത്തില്‍ ലാപ്‌ടോപ്പ് ചാര്‍ജ്ജറിന്റെ വയര്‍ ചുറ്റിയ നിലയിലായിരുന്നു. ചൊവ്വാഴ്ച സുക്ബറിനെ സിംഗ്ല ഫഌറ്റിലേക്ക് ക്ഷണിച്ചു. എന്നാല്‍ ഫഌറ്റിലെത്തിയ സുക്ബര്‍ തനിക്ക് പണം വേണമെന്ന് സിംഗ്ലയോട് പറയുകയായിരുന്നു.
50,000 രൂപയാണ് ആദ്യം ഇയാള്‍ ആവശ്യപ്പെട്ടത് എന്നാല്‍ അവസാനം അത് 5,000 ആയി. എന്നാല്‍ ഇതും നല്‍കാന്‍ സിംഗ്ല തയ്യാറായില്ല. ഇതോടെ ഇരുവരും തമ്മില്‍ വാഗ്വാദം ഉണ്ടാവുകയും സുക്ബര്‍ സിംഗ്ലയുടെ കഴുത്തില്‍ ലാപ്‌ടോപ്പ് ചാര്‍ജ്ജര്‍ കുടുക്കി കൊലപ്പെടുത്തുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0