ജെ.എന്‍.യു. വിദ്യാര്‍ത്ഥിയുടെ തിരോധാനം: അന്വേഷണ സംഘം രൂപീകരിക്കാന്‍ നിര്‍ദേശം

ഡല്‍ഹി: കാണാതായ ജെ.എന്‍.യു. വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നിര്‍ദേശം നല്‍കി. ദിവസങ്ങളായിട്ടും വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍. പോലീസ് കമ്മിഷണറെ വിളിച്ചു വരുത്തിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം മന്ത്രി നല്‍കിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0