ജെറ്റ് എയര്‍വേയ്‌സ് വിമാനം റണ്‍വേയില്‍ നിന്നു തെന്നിമാറി

പനാജി: ജെറ്റ് എയര്‍വേയ്‌സ് വിമാനം റണ്‍വേയില്‍ നിന്നു തെന്നിമാറി. ആളപായമില്ല. ഗോവയില്‍നിന്നു  മുംബൈയിലേക്കു പുറപ്പെടാനിരുന്ന 9 ഡബ്ല്യു 2374 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ദബോലിം വിമാനത്താവളത്തില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. വിമാനത്തില്‍ 154 യാത്രക്കാര്‍ ഉണ്ടായിരുന്നു. ചില യാത്രക്കാര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിനിടെ നേരിയ പരുക്കുണ്ട്. ഇവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ചിലരെ അടുത്തുള്ള ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.

COMMENTS

WORDPRESS: 0
DISQUS: 0