ജമ്മുവിലെ ഭീകരാക്രമണം: മരിച്ചവരില്‍ മലയാളി സൈനികനും

ശ്രീനഗര്‍: കശ്മീരില്‍ സിആര്‍പിഎഫ് വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം എട്ടായി. ഇന്നലെ പുല്‍വാമ ജില്ലയിലെ പാമ്പോറില്‍ സൈനികപരിശീലന കേന്ദ്രത്തില്‍ നിന്നും മടങ്ങിയ വാഹനങ്ങള്‍ക്ക് നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. രണ്ട് ഭീകരരെ ഏറ്റുമുട്ടലിനിടെ വധിച്ചിരുന്നു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി സൈനികനും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം സ്വദേശി ജയചന്ദ്രനാണ് തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തില്‍ 22 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ അഞ്ച് പേരുടെ നില അതീവഗുരുതരമാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!