സൈന്യത്തെ ആധുനിക വല്‍ക്കരിക്കാന്‍ 15 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടിന് നീക്കം

ഡല്‍ഹി: പ്രതിരോധ രംഗത്ത് അടുത്ത 10 വര്‍ഷത്തിനിടെ വന്‍ മുതല്‍ മുടക്കിന് ഇന്ത്യ ഒരുങ്ങുന്നു. 15 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാട് നടത്താനാണ് പ്രതിരോധ മന്ത്രാലയം ഒരുങ്ങുന്നത്. 500 ഹെലികോപ്റ്ററുകള്‍, 220 യുദ്ധവിമാനങ്ങള്‍, 12 അന്തര്‍വാഹിനികള്‍ എന്നിവ വാങ്ങാന്‍ തീരുമാനമായി്. യുദ്ധവിമാനങ്ങളില്‍ 100 എണ്ണം ഒറ്റ എഞ്ചിനോടു കൂടിയതും 120 എണ്ണം ഇരട്ട എഞ്ചിനോട് കൂടിയതുമായിരിക്കും എന്നാണ് സൂചന.

പ്രതിരോധ മേഖലയിലെ ഈ വിപുലീകരണ പദ്ധതിയുടെ കരട് തയ്യാറാക്കാന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി. ഇതുവരെ നടത്തിയിട്ടുള്ളതില്‍ വച്ച് വലിയ മുതല്‍ മുടക്കാണിത്. സൈന്യം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. അടുത്ത പത്ത് വര്‍ഷത്തേക്ക് പദ്ധതിയുടെ വാര്‍ഷിക ചെലവ് കണക്കാക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന 2017 മാര്‍ച്ച് വരെ 86,340 കോടി രൂപ ചിലവഴിക്കേണ്ടി വരും.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0