ഭാര്യ അപൂര്‍ണ്ണ, വര്‍ഷങ്ങള്‍ക്കുശേഷം വിവാഹമോചനം തേടി ഭര്‍ത്താവ് കോടതിയില്‍

ഡല്‍ഹി: ഭാര്യ അപൂര്‍ണ്ണ, വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍. തന്റെ ഭാര്യ പൂര്‍ണമായും ഒരു സ്ത്രീയല്ലെന്നും, ഇക്കാര്യം മറച്ചുവച്ചാണ് ഭാര്യയുടെ കുടുംബം വിവാഹം നടത്തിയതെന്നും പരാതിയില്‍ യുവാവ് ചൂണ്ടിക്കാണിക്കുന്നു. പ്രത്യുല്‍പാദനപരമായ ആവശ്യങ്ങള്‍ സാധിക്കാന്‍ ഭാര്യയ്ക്ക് കഴിയില്ല.

2006ലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ ഭാര്യ ഭിന്നലിംഗക്കാരിയാണെന്ന കാര്യം കുടുംബത്തില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും യുവാവ് മറച്ചുവച്ചു. എന്നാല്‍ മാനസിക പ്രശ്‌നങ്ങള്‍ കഠിനമായതോടെ യുവാവ് വിഷയം പിതാവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് വിവാഹ മോചനത്തിന് മുന്നോട്ടുവന്നത്. വിവാഹശേഷം വസ്തുത തിരിച്ചറിഞ്ഞതോടെ യുവാവ് ഭാര്യയുടെ ബന്ധുക്കളെ സമീപിച്ചു. എന്നാല്‍ കുട്ടിക്കാലത്ത് സംഭവിച്ച മുറിവാണ് കാരണമെന്നും പ്രശ്‌നം മാറുമെന്നും അവര്‍ സമാധാനിപ്പിച്ചു. എന്നാല്‍, ഡോക്ടര്‍മാര്‍ യുവതിയുടെ അവയവങ്ങളുടെ വളര്‍ച്ച പരിമിതമാണെന്നും ഭാര്യ പൂര്‍ണ്ണ സ്ത്രീയല്ലെന്നും വിധിയെഴുതി.

വിഷയം വീണ്ടും ചര്‍ച്ചയായപ്പോള്‍ ആഗ്രഹ പൂര്‍ത്തികരണത്തിനായി ഭാര്യയുടെ ഇളയ സഹോദരിയെ വിവാഹം കഴിച്ചുകൊള്ളൂ എന്നായിരുന്നുവരേത ഭാര്യാ വീട്ടുകാരുടെ മറുപടി. എന്നാല്‍ സഹോദരി ഭര്‍ത്താവിനെ വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന് ഇളയ സഹോദരി നിലപാടെടുത്തു. ഇതോടെ വഞ്ചിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞ യുവാവ് കോടതിയെ സമീപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ യുവാവിന്റെ ആരോപണങ്ങള്‍ ഭാര്യയുടെ അഭിഭാഷകന്‍ തള്ളിക്കളഞ്ഞു. വൈദ്യ പരിശോധനയില്‍ ഭാര്യ പൂര്‍ണ്ണ സ്ത്രീയാണെന്ന് തെളിഞ്ഞതാണെന്ന് അഭിഭാഷകന്‍ പറയുന്നു. കേസ് കോടതിയുടെ പരിഗണനയില്‍ തുടരുകയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0