ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് മുറിച്ച് മാറ്റി

മൈമന: രണ്ടാം വിവാഹത്തിന് എതിര്‍ത്ത ഭാര്യയുടെ മൂക്ക് ഭര്‍ത്താവ് മുറിച്ച് മാറ്റി. അഫ്ഗാന്‍ സ്വദേശിയായ മുഹമ്മദ് ഖാന്‍ എന്നയാളാണ് തന്റെ ഭാര്യയായ റേസാഗുല്‍(20)ന്റെ മൂക്ക് മുറിച്ചത്. ഇസ്ലാമിക വിരുദ്ധ നടപടിയെന്നാരോപിച്ച്, ഭര്‍ത്താവിനെ തേടി അഫ്ഘാന്‍ താലിബാന്‍ ഗ്രൂപ്പുകള്‍ രംഗത്ത്.

ഇറാനില്‍ ആയിരുന്ന ഇയാള്‍ ഏഴ് വയസ്സുള്ള രണ്ടാം ഭാര്യയായിട്ടുമാണ് തിരിച്ചെത്തിയത്. ഇതിനെ എതിര്‍ത്തതിനാണ് റേസാഗുലിനെ മുഹമ്മദ് ഖാന്‍ മര്‍ദിച്ചത്.
നേരത്തെ ഭര്‍ത്താവിന്റെ പീഡനത്തെ കുറിച്ച യുവതി പലതവണ അധികാരികളോട് പരാതിപ്പെട്ടിട്ടുണ്ട്. മൂക്ക് മുറിക്കുന്നതിന് മുമ്പുള്ള ദിവസം ഇനി ഭാര്യയെ ആക്രമിക്കില്ലെന്ന് മുഹമ്മദ് ഖാന്‍ വാക്ക് കൊടുത്തിരുന്നു. എന്നാല്‍ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വഴക്ക് വീണ്ടും ഉണ്ടായതോടെ കുപിതനായ മുഹമ്മദ് കത്തി ഉപയോഗിച്ച് മുറിക്കുകയായിരുന്നു.

റേസാഗുലിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയവരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിക്കാനായതിനാലവണ് ഇവരുടെ ജീവന്‍ രക്ഷിക്കാനായതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മാത്രമല്ല റീകണ്‍സ്ട്രക്ടീവ് സര്‍ജറി നടത്തിയാലെ മൂക്ക് പഴയ രൂപത്തിലാക്കാന്‍ സാധിക്കൂ എന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഭര്‍ത്താവിനെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. റേസാഗുലിന്റെ 15ാം വയസിലാണ് വിവാഹം നടന്നത്.

താലിബാന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്താണ് സംഭവം നടത്തിട്ടുള്ളത്. അക്രമത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതോടെയാണ് താലിബാനും രംഗത്തെത്തിയിരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: