ഹാദിയ കേസ്: എന്‍.ഐ.എ അന്വേഷണത്തെ എതിര്‍ക്ക് കേരളം

ഡല്‍ഹി: ഹാദിയ കേസില്‍ എന്‍.ഐ.ഐ അന്വേഷിക്കേണ്ട കുറ്റങ്ങളില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരവും വസ്തുനിഷ്ഠവുമാണ്. കേസില്‍ എന്‍.ഐ.എ അന്വേഷിക്കേണ്ട കുറ്റങ്ങളില്ല. ആവശ്യമുണ്ടായിരുന്നുവെങ്കില്‍ സംസ്ഥാനം ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുമായിരുന്നു. എന്‍.ഐ.എ അന്വേഷണ ഉത്തരവ് പിന്‍വലിക്കണമെന്ന ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്റെ ഹര്‍ജിയിലാണ് കേരള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!