ശിക്ഷ്യകളെ പീഡിപ്പിച്ച ഗുര്‍മീതിന് 10 വര്‍ഷം കഠിന തടവ്

റോഹ്തക്: കരഞ്ഞുകൊണ്ടുള്ള മാപ്പപേക്ഷ ശിക്ഷയില്‍ നിന്ന് ഗുര്‍മീത് റാം റഹീമിനെ രക്ഷിച്ചില്ല. രണ്ട് അനുയായികളെ ബലാത്സംഗ കേസില്‍ ഗുര്‍മീത് റാം റഹീം സിംഗിന് 10 വര്‍ഷം കഠിന തടവ്.

അവസാനമായി എന്തെങ്കിലും പറയാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് മുമ്പില്‍ ഗുര്‍മീത് പൊട്ടികരഞ്ഞു. തനിക്ക് മാപ്പു തരണമെന്ന് ഗുര്‍മീത് കോടതിയോട് അപേക്ഷിച്ചു. എന്നാല്‍, ഗുര്‍മീതിന് പരമാവധി ശിക്ഷ നല്‍കമമെന്ന നിലപാടിലായിരുന്നു സി.പി.ഐ. ജഡ്ജിയുടെ രണ്ടു സഹായികളും മൂന്നു പ്രതിഭാഗം അഭിഭാഷകരും രണ്ട് പ്രോസിക്യൂഷന്‍ അഭിഭാഷകരും പിന്നെ പ്രതിയായ ഗുര്‍മീതും മാത്രമായിരുന്നു വിധി പ്രസ്താവിക്കുമ്പോള്‍ ജയിലിലെ താല്‍ക്കാലിക കോടതിയിലുണ്ടായിരുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0