റാം റഹീം സിംഗിനെതിരായ പീഡനക്കേസ് വിധി: ഹരിയാനയിലും പഞ്ചാബിലും നിരോധനാജ്ഞ

ഡല്‍ഹി: ദേര സച്ചാ സൗധ നേതാവ് ഗുര്‍മീത് റാം റഹീം സിംഗിനെതിരായ പീഡനക്കേസ് വിധിയുടെ പശ്ചാത്തലത്തില്‍ ഹരിയാനയിലും പഞ്ചാബിലും നിരോധനാജ്ഞ. സംസ്ഥാനത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ മൂന്നു ദിവസത്തേക്ക് പിന്‍വലിച്ചു. 15 വര്‍ഷം മുമ്പ് ആശ്രമത്തിലെ രണ്ട് സ്ത്രീകളെ ഗുര്‍മീത് റാം റഹീം ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഇന്ന് വിധി പറയുന്നത്.

വിധി പറയുന്ന കോടതിയിലേക്ക് ഇരുന്നൂറിലധികം വാഹനങ്ങളുട അകമ്പടിയോടെ റാം റഹീം പുറപ്പെട്ടു. ഹരിയാനയിലെ പഞ്ച്കുലയില്‍ ഇദ്ദേഹത്തിന്റെ ആധാരകരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ പോലീസ് തുടങ്ങി. ഇതിനായി സ്‌റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലുകളാക്കാനാണ് തീരുമാനം. രണ്ടു ലക്ഷത്തോളം പേര്‍ ഇവിടെ എത്തിയിട്ടുണ്ടെന്നാണ് കണക്കു കൂട്ടുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0