ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജിവെച്ചു

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ആനന്ദിബെന്‍ പട്ടേല്‍ രാജിവെച്ചു. പ്രായാധിക്യം ചൂണ്ടിക്കാട്ടിയാണ് ആനന്ദിബെന്‍ പാര്‍ട്ടി നേതൃത്വത്തിന് രാജിക്കത്ത് കൈമാറിയിരിക്കുന്നത്. രാജി പാര്‍ട്ടി നേതൃത്വം സ്വീകരിച്ചു. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് പട്ടേല്‍ രാജിക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് മാസം മുന്‍പ് തന്നെ താന്‍ പാര്‍ട്ടി നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചിരുന്നെന്നും ഇവര്‍ വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0