ജി.എസ്.ടി. രൂപരേഖയായി; നികുതി നാലു തരത്തില്‍

ഡല്‍ഹി: ചരക്ക് സേവന നികുതിയുടെ പുതിയ ഘടനയായി. നാലു സ്ലാബുകളായിട്ട് നികുതി ഏര്‍പ്പെടുത്തും് 5, 12, 18, 28 എന്നിങ്ങനെയാണ് സ്ലാബുകള്‍. ഏറ്റവും കുറഞ്ഞത് അഞ്ചു ശതമാനവും ഏറ്റവും കൂടിയത് 28 ശതമാനവുമാണ്. ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഭക്ഷ്യ ധാന്യങ്ങള്‍ക്ക് ജി.എസ്.ടി. വഴി നികുതി ഈടാക്കില്ല. ഇതോടെ നിത്യോപയോഗ സാധനങ്ങളുടെ വില കുറയും. ആഡംബര വസ്തുക്കള്‍ക്കാണ് 28 ശതമാനത്തോള നികുതി ഈടാക്കുക.


Loading...

COMMENTS

WORDPRESS: 0
DISQUS: