വ്യോമസേനാ മുന്‍ മേധാവി എസ്.പി. ത്യാഗി അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ അറസ്റ്റില്‍

ഡല്‍ഹി: 3727 കോടി രൂപയുടെ അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ വ്യോമസേനാ മുന്‍ മേധാവി എസ്.പി. ത്യാഗി അറസ്റ്റില്‍. സഹോദരന്‍ സഞ്ജീവ് ത്യാഗി, അഭിഭാഷകനായ ഗൗതം ഖെയ്താന്‍ എന്നിവരെയും സിബിഐ അറസ്റ്റ് ചെയ്തു. മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ്. ഇംഗ്ലണ്ടിലെ അഗസ്ത വെസ്റ്റ്‌ലാന്റ് കമ്പനിയുമായി കരാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കോഴ നല്‍കി കമ്പനിയെ സഹായിച്ചുവെന്നാണ് ത്യാഗിക്കെതിരായ കുറ്റം. ആദ്യമായാണ് ഇന്ത്യയുടെ സേനാമേധാവിയായ ഒരാള്‍ പ്രതിയാവുകയോ അറസ്റ്റിലാവുകയോ ചെയ്യുന്നത്.

2004-2005 കാലത്ത് ത്യാഗിക്ക് വന്‍ തുക ലഭിച്ചതായും കണ്ടെത്തി. ഈ കാലത്ത് നടന്ന ത്യാഗിയുടെ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധനയിലാണ്. ഏതാനും മാസം മുന്‍പ് ത്യാഗിയെ സിബിഐ പത്ത് മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുമെന്നാണ് സിബിഐ നല്‍കുന്ന വിവരം.


Loading...

COMMENTS

WORDPRESS: 0
DISQUS: