ഭര്‍ത്താവ് സ്ഥാപിച്ച രഹസ്യ ക്യാമറയില്‍ അമ്മായിയമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍- വീഡിയോ

എഴുപതു വയസുള്ള ഭര്‍തൃമാതാവിനെ മരുമകള്‍ ക്രൂരമായി അടിക്കുകയും ചവിട്ടുകയും കഴുത്തുഞെരിക്കുകയും ചെയ്യുന്ന ഞെട്ടിക്കന്ന ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. സി.സി.ടി.വി ദൃശ്യങ്ങളു െഅടിസ്ഥാനത്തില്‍ മരുമകള്‍ക്കെതിരെ പോലീസ് കേസ് എടുത്തു.

സംഗീതയുടെ ഭര്‍ത്താവ് സന്ദീപ് വീട്ടില്‍ സ്ഥാപിച്ച രഹസ്യക്യാമറിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. വീഡിയോ വയറലാവുകയും ചെയ്തു. ജനുവരി അഞ്ചിനാണ് സംഭവം. ഏഴു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. സംഗീത സ്ത്രീധന, ഗാര്‍ഹിക കേസുകള്‍ സന്ദീപിനെതിരെ നല്‍കിയിരിക്കുന്നതിനിടെയാണ് പുതിയ വീഡിയോ പുറത്തുവന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0