അരുൺ ജെയ്റ്റ്‌ലിക്കെതിരെ രാജ്യദ്രോഹത്തിന് കേസ് എടുത്തു

ഡൽഹി: ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ റദ്ദാക്കിയ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിക്കെതിവെ രാജ്യദ്രോഹത്തിന് കേസെടുക്കാൻ കോടതി നിർദേശം. മന്ത്രിയുടെ പ്രസ്താവന കോടതി അലക്ഷ്യമാണെന്ന് നിരീക്ഷിച്ച ഉത്തർപ്രദേശിലെ മഹോബ കോടതിയാണ് സ്വമേധയാ കേസെടുക്കാൻ പൊലീസിനോട് നിർദേശിച്ചത്.

സിവിൽ ജഡ്ജ് അങ്കിത് ഗോളാണ് ജയ്റ്റ്‌ലിക്കെതിരെ ഐപിസി 505, ഐപിസി 124(എ) തുടങ്ങിയ കുറ്റങ്ങൾ ചുമത്താൻ പോലീസിനോട് ആവശ്യപ്പെട്ടത്. നവംബർ 19ന് നേരിട്ട് ഹാജരാകാനും മന്ത്രിയോട് കോടതി ആവശ്യപ്പെട്ടു. കുൽപഹർ പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: