തമിഴ്‌നാട്ടില്‍ ഇനി അമ്മാ വൈഫൈ സോണുകള്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇനി സൗജന്യ അമ്മ ഇന്റര്‍നെറ്റ്. 50 സ്ഥലങ്ങളിലാണ് അമ്മ സൗജന്യ വൈഫൈ സോണുകള്‍ ആരംഭിക്കുന്നത്. അണ്ണാ ഡി.എം.കെയുടെ പ്രധാന തെരഞ്ഞെടുപ്പു വാഗ്ദാനമാണ് നടപ്പാക്കുന്നത്. ബസ് ടെര്‍മിനല്‍, വ്യാപാര സമുച്ചയങ്ങള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ 50 സ്‌കൂളുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0