അലോക് വര്‍മ്മ പുതിയ സി.ബി.ഐ മേധാവി

ഡല്‍ഹി: ഡല്‍ഹി പൊലിസ് ചീഫ് അലോക് വര്‍മ്മ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സി.ബി.ഐ) പുതിയ മേധാവി. രണ്ടു വര്‍ഷത്തെ കാലാവധിക്കാണ് നിയമനം. ഗുജറാത്തിലെ ഉദ്യോഗസ്ഥനായ ആര്‍.കെ അസ്താനയെ ഡിസംബറില്‍ ആക്ടിങ് മേധാവിയായി നിയമിച്ചതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കൊടുവിലാണ് പുതിയ നിയമനം.  പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ കമ്മിറ്റിയില്‍ വോട്ടിനിട്ടാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0