കുട്ടികളെ മാനഭംഗപ്പെടുത്തുന്നവരെ ഷണ്ഡരാക്കണം: ഹൈക്കോടതി

madras highcourt 1ചെന്നൈ: ലൈഗിംകശേഷി ഇല്ലാതാക്കാനുള്ള നിർദേശം പ്രാകൃതമാണെന്ന് തോന്നാം. പക്ഷേ കൊച്ചുകുട്ടികളോട് കാടത്തം കാണിക്കുന്നവർക്ക് മറ്റുശിക്ഷകൾ മതിയാകില്ല. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെ ഷണ്ഡരാക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിർദേശം. കേന്ദ്ര സർക്കാരിനോടാണ് കോടതി ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഈ മാസം 16ന് വിധിപറഞ്ഞ കേസിലാണ് കോടതിയുടെ രൂക്ഷമായ വിമർശനങ്ങളുള്ളത്. ഇത്തരം കാര്യങ്ങളെ നിശബ്ദമായി നോക്കിയിരിക്കാനാകില്ലെന്നും കോടതി ശക്തമായ വാക്കുകളിലൂടെ പറയുന്നു. 2012 – 2014 കാലത്ത് കുട്ടികൾക്കെതിരായ പിഡനങ്ങൾ 38,172ൽ നിന്ന് 89,423ലേക്ക് ഉയർന്നു. പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫെൻസെസ് ആക്ട് (പോസ്‌കോ) എന്ന ശക്തമായ നിയമം നിലവിലിരിക്കെയാണിതെന്നും ജസ്റ്റിസ് എൻ. കിരുബകരൻ പറഞ്ഞു. കുറ്റവാളികളെ ഷണ്ഡരാക്കുന്നതു വലിയം ഫലം കൊണ്ടുവരുമെന്നും വിധിയിൽ പറയുന്നു.

വിദ്യാഭ്യാസം നൽകാമെന്ന പേരിൽ തമിഴ്‌നാട്ടിൽ നിന്നുള്ള പതിനഞ്ചുകാരനെ ബ്രിട്ടീഷ് പൗരൻ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ബ്രിട്ടീഷുകാരന്റെ ഹർജി കോടതി തള്ളി. ഇയാൾ ലണ്ടനിലേക്കു മടങ്ങിയതിനു ശേഷമാണ് ഇപ്പോൾ 18നു മുകളിൽ പ്രായമുള്ള ഇര കേസ് നൽകിയത്. കേസ് റദ്ദാക്കണമെന്നും ഇന്റർപോൾ നോട്ടീസ് ഉള്ളതിനാൽ തനിക്ക് ഇന്ത്യയിലേക്ക് എത്താനാകുന്നില്ലെന്നും കാട്ടി ബ്രിട്ടീഷുകാരൻ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി. ഹർജി പൂർണമായി തള്ളിയില്ല. ബ്രിട്ടീഷുകാരന് ഇന്ത്യയിലെത്തി വിചാരണനേരിടാൻ റെഡ് കോർണർ നോട്ടീസ് താൽക്കാലികമായി മരവിപ്പിക്കാൻ കോടതി ഉത്തരവിട്ടു


Loading...

COMMENTS

WORDPRESS: 0
DISQUS: 0