കേന്ദ്ര ആരോഗ്യമന്ത്രിയുടെ ദേഹത്ത് വിദ്യാര്‍ത്ഥികള്‍ മഷിയൊഴിച്ചു

ഭോപ്പാല്‍: കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയുടെ ദേഹത്ത് മഷിയൊഴിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. ഭോപ്പാല്‍ എയിംസ് ആശുപത്രിയില്‍ വച്ചാണ് കേന്ദ്രമന്ത്രിയുടെ മേല്‍ മഷിയൊഴിച്ചത്. എയിംസില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുകയായിരുന്ന വിദ്യാര്‍ഥികളാണ് മന്ത്രിയുടെ മേല്‍ മഷിയൊഴിച്ചത്. വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ ക്യാമ്പസിലെത്തിയ മന്ത്രിയെ കാണാന്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചിരുന്നു. എന്നാല്‍, സമരക്കാരെ കാണാതെ മന്ത്രി മടങ്ങാന്‍ ഒരുങ്ങിയതാണ് സംഘര്‍ഷം സൃഷ്ടിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0