റേഷന്‍ സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നു

ഡല്‍ഹി:  റേഷന്‍കടകളില്‍നിന്ന് സബ്സിഡിനിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്ര ഭക്ഷ്യ-പൊതുവിതരണമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവില്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍, ജൂണ്‍ 30നുള്ളില്‍ ആധാര്‍കാര്‍ഡിന് രജിസ്റ്റര്‍ചെയ്യണം. പുതിയതായി റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുന്നവരും തിരിച്ചറിയല്‍രേഖയായി ആധാര്‍ നല്‍കണം. ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതി വിധി മറികടന്നാണ് സബ്സിഡി ഭക്ഷ്യധാന്യത്തിന് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0