പശ്ചിമബംഗാളില്‍ വ്യാപകമായ സംഘര്‍ഷം

രണ്ടാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പിനിടെ പശ്ചിമബംഗാളില്‍ വ്യാപകമായ സംഘര്‍ഷം. ബൊനാല്‍, ജാമുരിയ, സബാംഗ്, ചന്ദ്രകോണ എന്നീ മണ്ഡലങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. ജാമുരിയ മണ്ഡലത്തില്‍ സിപിഎം പ്രവര്‍ത്തര്‍ക്കുനേരെ അജ്ഞാത സംഘം ബോംബെറിഞ്ഞു. ബൊനാലില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ പത്തോളം സിപിഎം പ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!