ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു

ഡല്‍ഹി: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നും സ്റ്റേ അനുവദിക്കണമെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി തിങ്കളാഴ്ച പരിഗണിച്ചാല്‍ പോരെയെന്ന് കോടതി ചോദിച്ചെങ്കിലൂം ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും ഇത് ഭരണഘടനാവീഴ്ചയാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

തന്റെ വാദം കൂടി കേട്ടശേഷമേ കേന്ദ്രത്തിന്റെ അപേക്ഷയില്‍ ഉത്തരവ് നല്‍കാവൂവെന്ന് കാണിച്ചാണ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോടതിയില്‍ കവിയറ്റ് ഹര്‍ജി നല്‍കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!