എന്‍.എസ്.ജി അംഗത്വം: ചൈന തടസം നില്‍ക്കില്ലെന്ന് സുഷമ സ്വരാജ്

ഡല്‍ഹി: ആണവ വിതരണ രാജ്യങ്ങളുടെ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) ഇന്ത്യ അംഗത്വം നേടുന്നതിന് ചൈന തടസം നില്‍ക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.  ഇന്ത്യയെ എന്‍.എസ്.ജിയില്‍ ഉള്‍പ്പെടുത്തുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ രണ്ട് ദിവസത്തെ ചൈനീസ് സന്ദര്‍ശനം നടത്തിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 16,17 തീയതികളിലാണ് ചൈനീസ് വിദേശകാര്യ സെക്രട്ടറിയുമായി ജയശങ്കര്‍ കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയ്ക്ക് അംഗത്വം നല്‍കുന്നതിനോട് അംഗരാജ്യങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നാണ് ചൈനയുടെ നിലപാട്.

COMMENTS

WORDPRESS: 0
DISQUS: