സുഷമാ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന്‌ തിങ്കളാഴ്‌ച്ച വൈകിട്ട്‌ അഞ്ചുമണിയോടെയാണ്‌ സുഷമ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സിലാണ്‌ ( എയിംസ്‌ ) സുഷമയെ പ്രവേശിപ്പിച്ചിരിക്കുന്നത്‌. സുഷമ സ്വരാജിന്റെ ആരോഗ്യ നില തൃപ്‌തികരമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും എയിംസ്‌ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!