നിയമ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം വേദനയുണ്ടാക്കുന്നതെന്ന്‌ രാഹുല്‍ ഗാന്ധി

ഡല്‍ഹി : പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം വേദനയുണ്ടാക്കുന്നതെന്ന്‌ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ്‌ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്‌. കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനുമായി താന്‍ സംസാരിച്ചിരുന്നുവെന്നും കുറ്റവാളികളെ എത്രയും വേഗം നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരുമെന്നാണ്‌ പ്രതീക്ഷയെന്നും രാഹുല്‍ പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാളും ജിഷയുടെ കൊലപാതകത്തില്‍ നടുക്കം രേഖപ്പെടുത്തിക്കൊണ്ട്‌ രംഗത്തെത്തിയിരുന്നു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0