ഉത്തരാഖണ്ഡ്‌ നിയമസഭയില്‍ ഇന്നു വിശ്വാസവോട്ടെടുപ്പ്‌

ഡല്‍ഹി: ഉത്തരാഖണ്ഡ്‌ നിയമസഭയില്‍ ഇന്നു വിശ്വാസവോട്ടെടുപ്പ്‌. അയോഗ്യത ശരിവച്ചതോടെ വിമത കോണ്‍ഗ്രസ്‌ എം.എല്‍.എമാര്‍ക്ക്‌ ഇന്നത്തെ വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ല.  ഒന്‍പതു വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയ ഉത്തരാഖണ്ഡ്‌ സ്‌പീക്കറുടെ നടപടി നൈനിറ്റാള്‍ ഹൈക്കോടതി ശരിവച്ചതിനു പിന്നാലെ വിമതര്‍ക്ക്‌ അനുകൂല ഉത്തരവ്‌ നല്‍കാന്‍ സുപ്രീം കോടതിയും വിസമ്മതിച്ചതിനെത്തുടര്‍ന്നാണ്‌ രാഷ്‌ട്രപതി ഭരണത്തിന്‍കീഴിലായ ഉത്തരാഖണ്ഡില്‍ കാര്യങ്ങള്‍ കോണ്‍ഗ്രസിന്‌ അനുകൂലമായത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0