ഉത്തരാഖണ്ഡില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീം കോടതി നിര്‍ദേശം

ഡല്‍ഹി: ഉത്തരാഖണ്ഡില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീം കോടതി നിര്‍ദേശം. വിശ്വാസ വോട്ടിനെ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അനുകൂലിച്ചു. ഈ മാസം 10ന് രാവിലെ 11നും ഒരു മണിക്കും ഇടയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണം. നിയമസഭയില്‍ നിന്ന് സ്പീക്കര്‍ സസ്‌പെന്റു ചെയ്ത ഒമ്പത് വിമത എം.എല്‍.എമാര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. വിമതര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. വോട്ടെടുപ്പ് നടപടികള്‍ നിരീക്ഷിക്കുന്നതിനായി കോടതി ഒരു നിരീക്ഷകനെ നിയമിക്കും. നടപടികള്‍ പൂര്‍ണ്ണമായും വീഡിയോവില്‍ പകര്‍ത്തുമെന്നും കോടതി അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0