പശുവിനെ ഗോമാതാവായി കണക്കാക്കിയാല്‍ ലഭിക്കുന്ന ഐശ്വര്യങ്ങള്‍ വിവരിക്കുന്ന കത്തുമായി രാജസ്ഥാനിലെ അഞ്ചാം ക്ലാസ് പാഠപുസ്തകം.

ജയ്പൂര്‍: പശുവിനെ ഗോമാതാവായി കണക്കാക്കിയാല്‍ ലഭിക്കുന്ന ഐശ്വര്യങ്ങള്‍ വിവരിക്കുന്ന കത്തുമായി രാജസ്ഥാനിലെ അഞ്ചാം ക്ലാസ് പാഠപുസ്തകം. പശു വിദ്യാര്‍ത്ഥികള്‍ക്ക്  അമ്മ എന്ന നിലയില്‍ എഴുതുന്ന കത്തിന്റെ രൂപത്തിലാണ് പാഠം അവതരിപ്പിച്ചിരിക്കുന്നത്. പശുക്കളെ മാതാവായി കരുതിയാല്‍ ശക്തി, ബുദ്ധി, ദീര്‍ഘായുസ്, ആരോഗ്യം, സന്തോഷം, സമൃദ്ധി എന്നിവ ലഭിക്കുമെന്നാണ് പാഠത്തില്‍ പറയുന്നത്. മക്കളേ എന്ന് അഭിസംബോധന ചെയ്താണ് കത്ത് തുടങ്ങുന്നത്. പശു നല്‍കുന്ന ഐശ്വര്യങ്ങള്‍ കണക്കിലെടുത്ത് ഗോമാതാവായി കണക്കാക്കണം. പശുവിന്റെ മൂത്രവും ചാണകവും ഔഷധമായും കീടനാശിനി ആയും ഉപയോഗിക്കാം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0