പാമോലിന്‍ കേസില്‍ ആരേയും കുറ്റവിമുക്തരാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി

ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ തിരിച്ചടി. പാമോലിന്‍ കേസില്‍ സര്‍ക്കാര്‍ തെറ്റിദ്ധരിക്കാന്‍ ശ്രമിക്കുകയാണെന്ന് കോടതി വിമര്‍ശിച്ചു. കേസില്‍ കുറ്റവിക്മുതരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കാണ്ടൊണ് കോടതി വിമര്‍ശിച്ചത്. കേസില്‍ ഇപ്പോള്‍ ആരേയും കുറ്റവിമുക്തരാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി വിചാരണ നടപടികള്‍ തുടരണമെന്ന് നിര്‍ദേശിച്ചു. മുന്‍ മുഖ്യ വിജിലന്‍സ് കമ്മിഷണര്‍ പി.ജെ തോമസ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച് മുസ്തഫ എന്നിവരാണ് കോടതിയെ സമീപിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0