ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസില്‍ 11 പേര്‍ക്ക് ജീവപര്യന്തം തടവ്

ഡല്‍ഹി: മുന്‍ കോണ്‍ഗ്രസ് എം പി ഇഹ്‌സാന്‍ ജാഫ്രി അടക്കം 69 പേര്‍ കൊല്ലപ്പെട്ട ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസില്‍ 11 പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 12 പേര്‍ക്ക് എഴ് വര്‍ഷം ജയില്‍ ശിക്ഷയും ഒരാള്‍ക്ക് പത്ത് വര്‍ഷം തടവും കോടതി വിധിച്ചു. അഹമ്മദാബാദിലെ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. ജഡ്ജി പി ബി ദേശായിയാണ് ശിക്ഷാവിധി പ്രസ്താവിച്ചത്. 11 പേര്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരുന്നത്. വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ കോടതി നിരാകരിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0