മലയാളി വിദ്യാര്‍ത്ഥിനിയുടെ റാഗിംഗ്: മൂന്ന് സീനിയര്‍ മലയാളി വിദ്യാര്‍ത്ഥിനികള്‍ അറസ്റ്റില്‍

ബംഗലുരു: ഗുല്‍ബള്‍ഗയിലെ അല്‍ ഖമര്‍ നഴ്‌സിംഗ് ഇന്‍സ്റ്റിറ്റിയുട്ടില്‍ മലയാളി വിദ്യാര്‍ത്ഥിനി റാഗിംഗിനിരയായ സംഭവത്തില്‍ മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി ലക്ഷ്മി, ഇടുക്കി സ്വദേശി ആതിര, കൃഷ്ണപ്രിയ എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിന് പോലീസ് അപേക്ഷ നല്‍കി. ഒന്നും രണ്ടും പ്രതികളെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മൂന്നാം പ്രതി കൃഷ്ണപ്രിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലാം പ്രതി ശില്‍പ്പയ്ക്കായി പോലീസ് തെരച്ചില്‍ തുടങ്ങി. അശ്വതിയുടെ റൂംമേറ്റ് നികിതയുടെ മൊഴി അനുസരിച്ചാണ് അറസ്റ്റ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0