കൂട്ടമരണത്തിന് വേദിയായി ഉത്തര്‍പ്രദേശ് വീണ്ടും, ഒരു മാസത്തിനുള്ളില്‍ 49 നവജാത ശിശുക്കൾ മരിച്ചു

ലഖ്നൗ: കുഞ്ഞുങ്ങളുടെ കൂട്ടമരണത്തിന് വേദിയായി ഉത്തര്‍പ്രദേശ് വീണ്ടും. ഫറൂഖാബാദിലെ രാം മനോഹര്‍ ലോഹ്യ രാജകീയ ചികിത്സാലയിലാണ് ഒരു മാസത്തിനുള്ളില്‍ 49 നവജാത ശിശുക്കൾ മരിച്ചു.  നേരത്തെ ഗൊരഖ്പുര്‍ ബിആര്‍ഡി ആശുപത്രിയില്‍ 63 കുട്ടികള്‍ ദിവസങ്ങളുടെ ഇടവേളയില്‍ മരിച്ച സംഭവത്തിന്റെ ആഘാതം അടങ്ങും മുന്‍പേയാണ്  കൂട്ടമരണം വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  കൂട്ടമരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0