മണ്ണെണ്ണ വില മാസംതോറും വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി

ഡല്‍ഹി: മണ്ണെണ്ണ സബ്‌സിഡി ഘട്ടംഘട്ടമായി വെട്ടിക്കുറയ്ക്കുന്നു. ഇതിന്റെ ആദ്യപടിയായി മാസംതോറും സബ്‌സിഡി മണ്ണെണ്ണയുടെ വിലയില്‍ ലിറ്ററിന് 25 പൈസയുടെ വര്‍ധന വരുത്താന്‍ പൊതുമേഖല എണ്ണവിതരണകമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.

ധനകമ്മി നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ഇന്ധന സബ്‌സിഡി വെട്ടിക്കുറയ്ക്കുകയെന്നത് കേന്ദ്രസര്‍ക്കാരിന്റെ നയമാണ്. പാചകവാതക, മണ്ണെണ്ണ സബ്‌സിഡി അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം പരിമിതപ്പെടുത്തുന്ന നിലയില്‍ സബ്‌സിഡി നയം യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0