ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിഞ്ഞില്ല; പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

ചെന്നൈ: ഇംഗ്ലീഷ് അനായാസം സംസാരിക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു. ചെന്നൈയിലെ ഒരു സ്വകാര്യ കോളേജിലെ ബികോം വിദ്യാര്‍ത്ഥിനിയായ രാജലക്ഷ്മിയാണ് ആത്മഹത്യ ചെയ്തത്. തേനൂരിനടുത്ത് വാമദത്താണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മ വീട്ടുജോലിക്ക് വേണ്ടി പുറത്തുപോയ സമയത്തായിരുന്നു രാജലക്ഷ്മി ആത്മഹത്യ ചെയ്തത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0