മെട്രോ നഗരങ്ങളില്‍ മേയറെ നേരിട്ട് തെരഞ്ഞെടുക്കാന്‍ സംവിധാനം വരുന്നു

ഡല്‍ഹി: മെട്രോ നഗരങ്ങളില്‍ മേയര്‍മാരെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന സംവിധാനം കൊണ്ടുവരുന്നു. ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന മേയര്‍മാര്‍ക്ക് കൂടുതല്‍ സ്വതന്ത്ര അധികാരണങ്ങള്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച ആലോചനകള്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി.

നിലവില്‍ ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ ആറു സംസ്ഥാനങ്ങളില്‍ മേയര്‍മാരെ നേരിട്ടാണ് തെരഞ്ഞെടുക്കുന്നത്. മറ്റു സ്ഥലങ്ങളില്‍ കൗണ്‍സിലര്‍മാരുടെ കക്ഷി നേതാവാണ് നിലവില്‍ മേയര്‍മാരാകുന്നത്. ഇതിന് മാറ്റം വരുത്താനാണ് ആലോചിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0