മദ്യനിരോധന മേഖലയില്‍ മദ്യലോറി മറിഞ്ഞു.. നാട്ടുകാര്‍ ആഘോഷിച്ചു

ധനേരാ: സമ്പൂര്‍ണ മദ്യ നിരോധന നിലനില്‍ക്കുന്ന നാട്ടില്‍ അപ്രതീക്ഷതായി മദ്യമെത്തിയാല്‍ എന്തു സംഭവിക്കും?

മദ്യക്കുപ്പികള്‍ നിറച്ച ലോറി മറിഞ്ഞത് ഗുജറാത്തില്‍ നാട്ടുകാര്‍ കാര്യങ്ങള്‍ ആഘോഷമാക്കി. ധനേരയ്ക്ക് സമീപം മദ്യക്കുപ്പി നിറച്ച വാഹനം മറിഞ്ഞുവെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. ഓടിക്കൂടിയ പ്രദേശവാസികള്‍ കഴിയുന്നത്ര കുപ്പികളുമായാണ് മടങ്ങിയത്.

ചിലര്‍ കെയിസുകണക്കിന്, ചിലര്‍ കൈനിറയെ, ചിലര്‍ ചാക്കുകളില്‍… പിന്നത്തെ സ്ഥിതി പറയേണ്ടല്ലോ. മദ്യത്തിന് പൂര്‍ണ നിരോധനമാണ് ഗുജറാത്തിലുള്ളത്. വ്യാജ മദ്യം നിര്‍മ്മിക്കുകയും വിതരണം ചെയ്യുന്നവര്‍ക്കും വധശിക്ഷ അടക്കം കടുത്ത ശിക്ഷ ലഭിക്കാം. മദ്യത്തിന്റെ ലഭ്യത കുറഞ്ഞത് മുതലാക്കി കച്ചവടം ലക്ഷ്യമിട്ടെത്തിയ ലോറിയാണ് മറിഞ്ഞത്.

ലോറി അപകടത്തില്‍പ്പെട്ട വാര്‍ത്ത അറിഞ്ഞ് നിയപാലകര്‍ പാഞ്ഞെത്തുമ്പോള്‍ അനാഥമായ ലോറിയും ഒഴിഞ്ഞ ചില മദ്യക്കുപ്പികളും മാത്രമായിരുന്നത്രേ ബാക്കി. തലപോകുന്ന കുറ്റമായതിനാല്‍ വാഹനം അപകടത്തില്‍പ്പെട്ടയുടന്‍ ലോറി ഡ്രൈവറും സ്ഥലംവിട്ടിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0