ഒന്നിച്ചു നടന്നതിന് യുവതിയെയും സുഹൃത്തിനെയും മരത്തില്‍ കെട്ടിയിട്ടു

ജയ്പൂര്‍: ഒന്നിച്ചു നടന്നതിന് യുവതിയേയും സുഹൃത്തിനേയും മരത്തില്‍ കെട്ടിയിട്ടു. ഇരുപതുകാരനായ സുഹൃത്തിനൊപ്പം സംസാരിച്ചുകൊണ്ട് യുവതി നില്‍ക്കുന്നത് ശ്രദ്ധത്തില്‍പ്പെട്ട ബന്ധുക്കളാണ് നടപടിക്കു പിന്നില്‍. ഇരുവരെയും പിടിച്ച് മരത്തില്‍ കെട്ടിയിടുകയായിരുന്നു. ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സഥലത്തെത്തിയാണ് ഇരുവരെയും മോചിപ്പിച്ചത്.

രാജസ്ഥാനിലെ ബന്‍സാര ജില്ലയിലാണ് സംഭവം. ഇരുവരെയും മൂന്ന് മണിക്കൂറോളം മരത്തില്‍ കെട്ടിയിട്ടിരുന്നതായി പോലീസ് പറയുന്നു. രണ്ടുപേരും പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0