ഡല്‍ഹിയില്‍ ഓടുന്ന ഓട്ടോറിക്ഷയില്‍ നൈജീരിയന്‍ വംശജയ്‌ക്ക് പീഡനം

ഡല്‍ഹി: ഡല്‍ഹിയില്‍ ഓടുന്ന ഓട്ടോറിക്ഷയില്‍ നൈജീരിയന്‍ വംശജയ്‌ക്ക് പീഡനം. സംഭവവുമായി ബന്ധപ്പെട്ട്‌ ഒരു ഓട്ടോ ഡ്രൈവര്‍ അറസ്‌റ്റിലായതായും മറ്റൊരു പ്രതിയും ഇയാളുടെ സഹോദരനുമായ ഓട്ടോ ഡ്രൈവര്‍ക്ക്‌ വേണ്ടിയുള്ള തെരച്ചില്‍ ശക്‌തമാക്കിയതായും പോലീസ്‌ പറഞ്ഞു.

ഡല്‍ഹി ഷാഹ്‌പുരയിലാണ്‌ സംഭവം. കഴിഞ്ഞ വെള്ളിയാഴ്‌ച പുലര്‍ച്ചെ നടന്ന സംഭവത്തില്‍ യുവതി ഓട്ടോയില്‍ കയറിയ ഉടന്‍ രണ്ടാമത്തെ ഓട്ടോയുടെ ഡ്രൈവറും യുവതിക്ക്‌ പിന്നാലെ വാഹനത്തില്‍ കയറി. തുടര്‍ന്ന്‌ ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ ഇയാള്‍ യുവതിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. വാഹനത്തില്‍നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതി ബലമായ കീഴ്‌പ്പെടുത്തിയെന്ന്‌ പോലീസിന്‌ നല്‍കിയ പരാതിയില്‍ യുവതി പറയുന്നു. പീഡനത്തിന്‌ ശേഷം യുവതിയെ റോഡില്‍ വിജനമായ സ്‌ഥലത്ത്‌ ഉപേക്ഷിച്ച സംഘം രക്ഷപ്പെട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0