ചെന്നൈ: ശശികല പുഷ്പ എം.പിക്കും കുടുംബത്തിനുമെതിരെ ലൈംഗിക പീഡനക്കേസ്

ചെന്നൈ: എ.ഐ.എ.ഡി.എം.കെയില്‍ നിന്ന് പുറത്താക്കിയ ശശികല പുഷ്പ എം.പിക്കും കുടുംബത്തിനുമെതിരെ ലൈഗിംക പീഡനക്കേസ്. ശശികലയുടെ തൂക്കുക്കുടിയിലെ വീട്ടുജോലിക്കാരിയുടേതാണ് പരാതി. എം.പിയുടെ ഭര്‍ത്താവ് ലിംഗേശ്വരതിലഗനും മകന്‍ പ്രദീപ് രാജയും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് തൂത്തുക്കുടി പോലീസിനു ലഭിച്ച പരാതിയില്‍ പറയുന്നത്. പീഡന വിവരം പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് ശശികല പുഷ്പയും ഭര്‍ത്താവും ഭീഷണിപ്പെടുത്തി. വീട്ടുജോലി മതിയാക്കി രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ പിടികൂടി തല മുണ്ഡനം ചെയ്തുവെന്നും പരാതിയുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0