ഭീകരരുടെ ബാഗില്‍ ലാഹോര്‍ നിര്‍മ്മിത വേദനസംഹാരികളും കറാച്ചി നിര്‍മ്മിത സിറിഞ്ചുകളും

പത്താന്‍കോട്ട്: വ്യോമസേന താവളം ആക്രമിച്ച ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത കിറ്റില്‍ ലാഹോറില്‍ നിര്‍മ്മിച്ച വേദനസംഹാരികളും കറാച്ചിയില്‍ നിര്‍മ്മിച്ച സിറിഞ്ചുകളും. പകുതി കഴിച്ച ഭക്ഷണത്തിന്റെ പൊതികളും പത്താന്‍കോട്ടില്‍ ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന് കണ്ടെത്തി.

പ്രകടനം മെച്ചപ്പെടുത്തുന്നതിന് കായിക താരങ്ങള്‍ ഉപയോഗിക്കുന്ന തരം ഗുളികകള്‍, ബാന്‍ഡേജുകള്‍, കോട്ടണ്‍, ചെറിയ പെര്‍ഫ്യൂം കുപ്പികള്‍ എന്നിവയും ഭീകരുടെ കൈവശമുണ്ടായിരുന്നു. ഏറ്റുമുട്ടല്‍ പൂര്‍ത്തിയായ ശേഷമാണ് ഭീകരരുടെ കൈവശമുണ്ടായിരുന്ന വസ്തുക്കള്‍ സൈന്യം പരിശോധിച്ചത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ രണ്ട് ഗ്രൂപ്പുകളായി ആറ് ഭീകരരാണ് പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ പ്രവേശിച്ചത്. തൊണ്ണൂറ് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിലൂടെ സൈന്യം ആറ് പേരെയും വധിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: