അര്‍ദ്ധ സൈനിക വിഭാഗങ്ങളിലെ വനിതാ സംവരണം 33 ശതമാനമാക്കി ഉയര്‍ത്തുന്നു

ഡല്‍ഹി: അര്‍ദ്ധസൈനിക വിഭാഗത്തിലെ വനിതാ സംവരണം വര്‍ദ്ധിപ്പിക്കുന്നതിന്‌ തീരുമാനമായി. 33 ശതമാനമാക്കി വര്‍ദ്ധിപ്പിക്കുന്നതിനാണ്‌ തീരുമാനമായത്‌. സി.ഐ.എസ്‌.എഫിലും സി.ആര്‍.പി.എഫിലും കോണ്‍സ്‌റ്റബിള്‍ റാങ്കില്‍ 33 ശതമാനം വീതവും ബി.എസ്‌.എഫ്‌ , എസ്‌.എസ്‌.ബി , ഐ.ടി.ബി.പി എന്നീ സൈനിക വിഭാഗങ്ങളില്‍ സംവരണം 15 ശതമാനമാക്കാനും തീരുമാനമായിട്ടുണ്ട്‌.

ഒമ്പത്‌ ലക്ഷത്തോളം സൈനികരുള്ള അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിലവില്‍ 20,000 പേര്‍ മാത്രമാണ്‌ വനിതകള്‍. ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്‌ പങ്കെടുത്ത നിര്‍ണ്ണായക യോഗത്തിലാണ്‌ വനിത സംവരണം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള തീരുമാനമായത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0