പഞ്ചാബില്‍ വ്യോമസേന കേന്ദ്രത്തിന് നേരെ ഭീകരാക്രമണം; മൂന്ന്‌ പേര്‍ കൊല്ലപ്പെട്ടു

പത്താന്‍കോട്ട്‌: പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന്‌ പേര്‍ കൊല്ലപ്പെട്ടു. വ്യോമസേന കേന്ദ്രത്തിന്‌ നേരെയാണ്‌ ആക്രമണം ഉണ്ടായത്‌. രണ്ട്‌ ഭീകരരും ഒരു ടാക്‌സി ഡ്രൈവറുമാണ്‌ കൊല്ലപ്പെട്ടത്‌.  പുലര്‍ച്ചെ 3.30ഓടെയാണ്‌ ഭീകരര്‍ സൈനിക കേന്ദ്രത്തിലേക്ക്‌ കയറിയത്‌.

ഒരു എസ്‌.പിയുടെ വാഹനം തട്ടിയെടുത്താണ്‌ ഭീകരര്‍ പ്രദേശത്ത്‌ എത്തിയത്‌. ഇന്നലെ രാത്രി അതിര്‍ത്തി കടന്നെത്തിയ ഭീകരരാണ്‌ ആക്രമണത്തിന്‌ പിന്നില്‍ എന്നാണ്‌ പ്രാഥമിക നിഗമനം. സേനയും ശക്‌തമായി തിരിച്ചടിച്ചു.  പ്രദേശത്ത്‌ ദേശീയ സുരക്ഷ ഗാര്‍ഡിനെയും നിയോഗിച്ചു. കേന്ദ്രത്തിലെ വിമാനങ്ങള്‍ക്ക്‌ കേട്‌പാട്‌ വരുത്താനായിരുന്നു ഭീകരരുടെ പദ്ധതി. ഇതിനിടെ ടെക്‌നിക്കല്‍ വിഭാഗത്തില്‍ കടക്കാനും ഭീകരര്‍ ശ്രമിച്ചു. എന്നാല്‍ ഇത്‌ തടയാന്‍ സാധിച്ചതായി സേന വൃത്തങ്ങള്‍ അറിയിച്ചു. വിമാനങ്ങള്‍ക്ക്‌ കേട്‌പാടുകള്‍ പറ്റിയിട്ടില്ലെന്നും സേന വൃത്തങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0