മാലിന്യത്തില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ പന്നി ഭക്ഷിച്ചു

വാറങ്കല്‍ : മാലിന്യത്തില്‍ ഉപേക്ഷിച്ച നവജാത ശിശു തെരുവില്‍ അലഞ്ഞുനടന്ന പന്നികള്‍ക്ക് ഭക്ഷണമായി. ആന്ധ്രാപ്രദേശിലെ വാറങ്കലിലാണ് സംഭവം.

സമീപ പ്രദേശത്തെ ആളുകളാണ് ചവറുകൂനയില്‍ നിന്ന് കുട്ടിയുടെ ശരീരാവശിഷ്ടം കണ്ടെത്തിയത്. പന്നികള്‍ പകുതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ശരീരഭാഗങ്ങള്‍ ശേഖരിച്ചു.

പെണ്‍കുഞ്ഞയതിനാല്‍ അമ്മ തന്നെ കുട്ടിയെ ഉപേക്ഷിച്ചതാവാമെന്ന് പോലീസ് പറഞ്ഞു. പ്ലാസ്റ്റിക് കൂടില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടിയുടെ ശരീരം


Loading...

COMMENTS

WORDPRESS: 0
DISQUS: 0