മഹാത്മാ ഗാന്ധി വധത്തിന് പിന്നില്‍ ആര്‍.എസ്.എസ്: പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി രാഹുല്‍ ഗാന്ധി

ഡല്‍ഹി: മഹാത്മാ ഗാന്ധി വധത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസിനെതിരായ തന്റെ നിലപാടില്‍ മാറ്റമില്ല, കേസില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയിലാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്. കപില്‍ സിബലാണ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായത്. ഇനി കേസ് പരിഗണിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരകണം. 2014ലെ ലോക്‌സഭാ തെരഞ്ഞടുപ്പ് പ്രചാരണത്തിലാണ് ഗാന്ധി വധത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0